സ്വന്തം പറമ്പിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ ഗുണ്ടകള്‍ തലക്കടിച്ച് കൊന്നു

single-img
24 January 2020

തിരുവനന്തരപുരം: കാട്ടാക്കടയില്‍ യുവാവിനെ ഭൂ ഉടമയും ഗുണ്ടകള്‍ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാഞ്ഞിരംവിള സ്വദേശി സംഗീതിനെയാണ് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. സംഗീത് തന്റെ ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലക്ക് അടിച്ചത്.

പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിഅതേസമയം പ്രതികളെ തിരിച്ചറിഞ്ഞതായും ഉത്തമന്‍,സാജഡു എന്നിവരും സംഘത്തിലുണ്ടായതായും സംഗീതിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു. ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഇവര്‍ സംഗീതിന്റെ പറമ്പില്‍ മണ്ണെടുപ്പിനെത്തിയത്. ഇത് കളവാണെന്ന് തിരിച്ചറിഞ്ഞ സംഗീത് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.