മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു: ജോര്‍ജ് സോറോസ്

single-img
24 January 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാനാണെന്ന് സോറോസ് കുറ്റപ്പെടുത്തി.
ഇപ്പോൾ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് സോറോസ് നരേന്ദ്രമോജിക്കെതിരെ ആഞ്ഞടിച്ചത്.

ദേശീയതയെ സംബന്ധിച്ച് സംസാരിക്കവെ ഇന്ത്യയെ ഉദാഹരണമായി ചൂണ്ടിക്കാക്കിയായിരുന്നു സോറോസിന്‍റെ വിമര്‍ശനം. ഇവിടെ ദേശീയത കുറയുന്നതിന് പകരം അത് തീവ്രമാകുകയാണ് ചെയ്തത്. ഇന്ത്യയിൽ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു.- അദ്ദേഹം പറഞ്ഞു.മോദി സർക്കാർ ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ദേശീയത വളര്‍ത്തി ഹിന്ദു രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.