ദില്ലി തെരഞ്ഞെടുപ്പ് ചൂടില്‍; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഇന്ന് കൂടി സമയം

single-img
24 January 2020

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവര്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് തീരും. 10 മണ്ഡലങ്ങളിലായി 1029 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനിറങ്ങുന്നത്. സൂക്ഷ്മപരിശോധനക്ക് മുമ്പ് 1528 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ബാക്കിയുള്ളവരുടേത് പരിശോധനക്ക് ശേഷം തള്ളി.

842 പുരുഷന്മാരും 187 സ്ത്രീകളുമാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ബിജെപിയും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സ്വന്തം സ്ഥാനാര്‍ത്ഥികളുടെ പ്രചരണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പാര്‍ട്ടികളുടെയും ദേശീയാധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന പ്രചരണ പരിപാടികള്‍ വിവിധ മണ്ഡലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ആംആദ്മിയില്‍ നിന്ന് ഭരണം തിരികെ പിടിക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്.