കോറോണ വൈറസ്; ലക്ഷണങ്ങളുമായി യുവാവ് കളമശേരി മെഡിക്കല്‍ കോളേജില്‍

single-img
24 January 2020

കൊച്ചി: ചൈനയില്‍ 25 പേരുടെ ജീവനെടുത്ത കൊറോണ വൈറസ് കേരളത്തിലെത്തിയതായി സംശയം. രോഗലക്ഷണങ്ങളുമായി ഒരു യുവാവിനെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഒരു മാസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം ഡിസംബര്‍ 21 നാണ് ഇയാല്‍ നാട്ടിലെത്തിയത്.

വിശദമായ പരിശോധനയ്ക്ക് ശേഷമേ രോഗം സ്ഥിരീകരി ക്കാനാകൂ. ജാഗ്രതയുടെ ഭാഗമായി ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെം രക്തസാമ്പിള്‍ ഇന്ന് പുനെയിലെ വൈറോളജി ലാബിലേക്ക് അയക്കും. അതേ സമയം കോട്ടയത്ത് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയും നിരീക്ഷണ ത്തിലാണ്.