കൊറോണ വൈറസ്: നിരീക്ഷണം ശക്തം; സംസ്ഥാന ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

single-img
24 January 2020

കേരളത്തിലും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മാര്‍ഗ നിർദ്ദേശം പുറത്തിറക്കി. കേരളത്തിലുള്ള എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്. തൃശ്ശൂർ ജില്ലയിൽ മാത്രം ഇപ്പോൾഏഴ് പേർ നിരീക്ഷണത്തിലുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.