സൗദിയില്‍ നഴ്സുമാര്‍ക്ക് കൊറോണ; ഗൗരവമായി കാണണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

single-img
23 January 2020

സൗദിയില്‍ മലയാളി നഴ്‌സിനും മറ്റുള്ള നഴ്സുമാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ച സംഭവം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ആവശ്യവുമായി മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു.

സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട്…

Posted by Pinarayi Vijayan on Thursday, January 23, 2020

കേന്ദ്ര സർക്കാർ സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും ഉറപ്പ് വരുത്തണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് എന്ന ആശുപത്രിയിലെ മലയാളി നേഴ്സുമാര്‍ക്കാണ് വൈറസ് ബാധയേറ്റതായി വിവരം.