സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കും; സെൻകുമാർ ആരോ തയ്യാറാക്കിയ മനുഷ്യബോംബെന്ന് വെള്ളാപ്പള്ളി

single-img
23 January 2020

സംസ്ഥാന മുൻ പോലീസ് മേധാവി ടിപി സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ ശക്തമായ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും ആരോ തയ്യാറാക്കിയ മനുഷ്യബോംബുകളാണെന്നും സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സെൻകുമാർ തന്നിൽ നിന്നും എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. വെറുതെ എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരിൽ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതിൽ സന്തോഷമാണ്. ആ കോളേജിന്റെ പേര് തനിക്ക് അപമാനമാണെന്നും അവിടെ കള്ളഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. അതുകൊണ്ടു തന്നെ കോടതി വഴിയാണ് അതിന് നോട്ടീസ്നൽകിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.