കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനം പഠിക്കാന്‍ ജമ്മു കശ്മീരിൽ നിന്നുള്ള സംഘം എത്തി

single-img
23 January 2020

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളുടെ മികച്ച രീതിയിലുള്ള പ്രവർത്തനം മനസിലാക്കാൻ ജമ്മു കശ്മീരിൽ നിന്നുള്ള 30 അംഗ സംഘമെത്തി. കേരളത്തിലെ ഇരവിപേരൂർ പഞ്ചായത്താണ് സംഘം പഠനത്തിനായി തെരഞ്ഞെടുത്തത്.

ഇന്ത്യൻ ആർമിയും ചെന്നൈയിൽ നിന്നുള്ള അരുൺ ജെയ്ൻ ഫൗണ്ടേഷനും സഹകരിച്ച് നടപ്പാക്കുന്ന മിഷൻസമൃദ്ധിയുടെ ഭാഗമായാണ് ഈ സന്ദർശനം. ഇന്ത്യയുടെ അതിർത്തി മേഖലയായ ബരാമുള്ള, കുപ്‍വാര ജില്ലകളിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് തലവന്മാരായ സർപ്പഞ്ച്മാരാണ് തദ്ദേശ സ്ഥാപനങ്ങളെപ്പറ്റി പഠിക്കാൻ കേരളത്തിലെത്തിയത്.

രണ്ട് ദിവസം നീണ്ട സന്ദർശനത്തിൽ പഠനത്തിനായി പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ്,ദേശീയ ജൈവ വൈവിദ്ധ്യ പുരസ്കാരം എന്നിവ നേടിയതാണ് ഇരവിപേരൂരിനെ തെരഞ്ഞെടുക്കാൻ കാരണം. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലെ രണ്ടും ഒറീസയിലെ ഒന്നും ഗ്രാമപഞ്ചായത്തുകളിൽ സംഘം സന്ദർശനം നടത്തും. ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന രീതി മനസിലാക്കുകയും കശ്മീരിൽ നടപ്പാക്കേണ്ട മാതൃത തയ്യാറാക്കുകയുമാണ് ലക്‌ഷ്യം.