മുസ്‌ലിം പ്രദേശങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തില്ല, അവര്‍ രാജ്യസ്‌നേഹികളല്ല: ബിജെപി എംഎല്‍എ

single-img
23 January 2020

ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തതിനാല്‍ യാതൊരു വികസന പ്രവര്‍ത്തനവും മുസ്‌ലിം പ്രദേശങ്ങളില്‍ നടത്തില്ലെന്ന ഭീഷണിയുമായി കര്‍ണാടക എംഎൽഎയും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എംപി രേണുകാചാര്യ. മാത്രമല്ല. തന്റെ മണ്ഡലമായ ഹൊന്നാലി പൂര്‍ണ്ണമായും കാവിവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ സംഘടിപ്പിച്ച പൗരത്വ നിയമ അനുകൂല സമ്മേളനത്തിലായിരുന്നു രേണുകാചാര്യയുടെ വിവാദ പരാമര്‍ശങ്ങള്‍.

“ഞാന്‍ ഇവിടെ മുസ്‌ലിങ്ങളെ താക്കിത് ചെയ്യുകയാണ്. നിങ്ങളുടെ പ്രദേശങ്ങളില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടത്തുകയില്ല. അവർ രാജ്യസ്‌നേഹികളല്ല. അവര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ എനിക്ക് വോട്ട് ചെയ്തിട്ടില്ല. ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് ചോദിക്കുകയുമില്ല’ അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ പള്ളികളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തില്‍ യാതൊരു പങ്കുമില്ലെന്നും ആര്‍എസ്എസ് ദേശഭക്തിയുള്ള സംഘടനയുള്ള സംഘടനയാണ് എന്നും രേണുകാചാര്യ പ്രസംഗത്തില്‍ പറഞ്ഞു.