കൊച്ചിയില്‍ വീട്ടമ്മ ഫ്‌ളാറ്റിനു മുകളില്‍ നിന്ന് വീണുമരിച്ച നിലയില്‍

single-img
23 January 2020


കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയെ ഫ്‌ളാറ്റിനു മുകളില്‍ നിന്ന് താഴേക്കു വീണുമരിച്ച നിലയില്‍ കണ്ടെത്തി. കത്രിക്കടവ് ജയിന്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരി എല്‍സ ലിനയാണ് മരിച്ചത്. ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്നാണ് ഇവര്‍ വീണത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും.അപകടകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.