മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല; ഗുജറാത്തില്‍ ബിജെപി എംഎല്‍എ സ്ഥാനം രാജിവെച്ചു

single-img
23 January 2020

ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സാവ്‌ലി നിയോജക മണ്ഡലത്തിലെ എംഎൽഎ തന്റെ സ്ഥാനം രാജിവെച്ചു.
സംസ്ഥാനത്തെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്ന് ആരോപിച്ചാണ് കേതന്‍ ഇനാംദാര്‍ എംഎല്‍എയാണ് രാജിവെച്ചത്.കഴിഞ്ഞ വർഷവും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബിജെപി എംഎല്‍എമാരും രംഗത്തെത്തിയിരുന്നു.

സംസ്ഥാന സർക്കാരിനെതിരെ വഗോദിയ എംഎല്‍എ മധു ശ്രീവാസ്തവ, മന്‍ജല്‍പൂര്‍ എംഎല്‍എ യോഗേഷ് പട്ടേല്‍ എന്നിവര്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ഇപ്പോൾ ഇനാംദാര്‍ രാജിവച്ചെങ്കിലും അന്ന് പ്രതിഷേധിച്ച ബാക്കിയുള്ള എംഎല്‍എമാര്‍ രാജിവെക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ അറിവില്ല.