നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

single-img
23 January 2020

തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ട സംസ്‌കരിക്കും. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ഇവരുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിരുന്നു. ഇന്ന് 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കും.അവിടെ നിന്ന ആംബുലന്‍സിലാണ് നാട്ടിലേക്കെത്തിക്കുക.


ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍കുമാര്‍ കെ.നായര്‍(39), ഭാര്യ ശരണ്യ ശശി(34), മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച(7), അഭിനവ്(4) എന്നിവരാണ് മരിച്ചത്. ഇവരുടെകൂടെ മുറിയിലുണ്ടായിരുന്ന പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുള്ള മകന്‍ വൈഷ്ണവും മരിച്ചു.