പൗരത്വം നല്‍കുന്നത് ഫെഡറല്‍ സര്‍ക്കാര്‍,സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍മാത്രമേ സാധിക്കൂ; ശശിതരൂര്‍

single-img
23 January 2020

തിരുവനന്തപുരം: പൗരത്വഭേദഗതിക്കെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രമാണെന്ന് ശശി തരൂര്‍ എംപി. പൗരത്വം നല്‍കുന്നത് ഫെഡറല്‍ സര്‍ക്കാരാണ്. ഒരു സംസ്ഥാനത്തിനും പൗരത്വം നല്‍കാന്‍ സാധിക്കില്ല.പൗരത്വ നിയമ ഭേദഗതി നടപ്പാക്കും, നടപ്പാക്കില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാം, അല്ലെങ്കില്‍ കോടതിയെ സമീപിക്കാം. പക്ഷേ പ്രായോഗികമായി അവര്‍ക്ക് എന്താണ് ചെയ്യാനാകുകയെന്ന് ശശി തരൂര്‍ ചോദിക്കുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പറയാനാവില്ല. പക്ഷേ, എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് പറയാനാകും. കാരണം, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥരാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.