ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ ഡബിൾസിൽ സാനിയ മിർസ – നാദിയ കിചേനോക് സഖ്യം മത്സരത്തിനിടെ പിൻമാറി

single-img
23 January 2020

തുടയില്‍ പരിക്കേറ്റതിനെ തുടർന്ന് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ യുക്രൈനിന്റെ നാദിയ കിചേനോക് സഖ്യം മത്സരത്തിനിടെ പിൻമാറി. ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ ചൈനീസ് സഖ്യമായ സിന്യൂന്‍ ഹാന്‍-ലിന്‍ സു സഖ്യത്തെ നേരിടുന്നതിനിടെയായിരുന്നു സാനിയയ്ക്ക് പരിക്കേറ്റത്. ഇവർ പിന്മാറുമ്പോൾ മത്സരത്തിൽ ചൈനീസ് സഖ്യം ആദ്യ സെറ്റ് 6-2 ന് സ്വന്തമാക്കുകയും രണ്ടാം സെറ്റില്‍ 1-0ന് മുന്നിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമുള്ള മിക്സഡ് ഡബിൾസിൽ നിന്നും സാനിയ പിൻമാറിയിരുന്നു.
വിവാഹിതയായി അമ്മയായതിനുശേഷമുള്ള തിരിച്ചുവരവില്‍ സാനിയ കളിക്കുന്ന ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണ്‍.