ഷൈലോക്ക് സമ്മാനിച്ചത് മെഗാ മാസ് അനുഭവം: അനു സിതാര

single-img
23 January 2020

ഇന്ന് പ്രദർശനത്തിനെത്തിയ മമ്മൂട്ടിയുടെ ഷൈലോക്ക് കേരളത്തിലെ തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ സിനിമ ഒരുവമ്പന്‍ റിലീസായിട്ടാണ് ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയത്.

ആദ്യ ദിവസം തന്നെ ഷെെലോക്ക് കണ്ട മമ്മൂട്ടിയുടെ ആരാധിക കൂടിയായ അനു സിത്താര കുറിച്ച കാര്യങ്ങള്‍ വൈറലായിരുന്നു. ഷൈലോക്ക് തനിക്ക് മെഗാ മാസ് അനുഭവമാണ് സമ്മാനിച്ചതെന്നായിരുന്നു അനു സിത്താര തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഇതോടൊപ്പം ന്യൂ ജനറേഷന്‍ ആയാലും ഓള്‍ഡ് ജനറേഷന്‍ ആയാലും ബോസ് ഹീറോ ആഡാ എന്നും അനു സിത്താര മമ്മൂക്കയെ പ്രശംസിച്ചുകൊണ്ട് കുറിച്ചു.

New generation ആയാലും Old generation ആയാലും BOSS hero ada ❤️ mammooka ❤️❤️ ShyLock Movie the mega mass experience 🎉🎉🎉

Posted by Anu Sithara on Wednesday, January 22, 2020

ഈ ചിത്രം മമ്മൂട്ടിയുടെ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ആഘോഷിച്ചു കാണാവുന്ന സിനിമയാണ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്.