പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ രാജ്യദ്രോഹ കുറ്റം: യോഗി ആദിത്യനാഥ്

single-img
22 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതില്‍ ആസാദി മുദ്രാവാക്യം ഉപയോഗിക്കുന്നത് രാജ്യദ്രോഹമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് കാണ്‍പൂരില്‍ നടന്ന പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.

നമ്മുടെ മണ്ണില്‍നിന്നു കൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ജനങ്ങളെ അനുവദിക്കാനാകില്ലെന്നും പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്നും യോഗി ആദിത്യനാഥ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ഇത്തരത്തിൽ മുദ്രാവാക്യം മുഴക്കിയാൽ സര്‍ക്കാര്‍ ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. പ്രതിഷേധത്തെ അംഗീകരിക്കാനാവില്ലെന്നും യോഗി ആദിത്യനാഥ് കാണ്‍പൂരില്‍ പറഞ്ഞു.