സൗദി അറേബ്യയിലെ പള്ളിയില്‍ മാലിന്യം വിതറി; യുവതി പിടിയില്‍

single-img
22 January 2020

സൗദി അറേബ്യയിലുള്ള ഒരു പള്ളിയില്‍ മാലിന്യം വിതറിയതിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗദി അല്‍ഖസീമിലെ അല്‍റസില്‍ മസ്ജിദിലാണ് സുഡാനിൽ നിന്നുള്ള യുവതി മാലിന്യങ്ങള്‍ വിതറുകയും വസ്തുവകകള്‍ക്ക് കേടുവരുത്തുകയും ചെയ്തത്.

ഇതിനെല്ലാം പുറമെ പള്ളിയിലെത്തിയ ഒരു വിദേശിയുടെ പണവും മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചതായും പോലീസ് അറിയിച്ചു. അറസ്റ്റിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. യുവതിക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് വക്താവ് മേജര്‍ ബദര്‍ അല്‍ സുഹൈബാനി അറിയിച്ചു.