പൗ​ര​ത്വ ഭേദഗതിക്കെതിരായ ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടു

single-img
22 January 2020

ഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ട് സുപ്രിം കോടതി ഉത്തരവ്. ചിഫ് ജസ്റ്റിസ് എസ് എ ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​ക​ളി​ന്മേ​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് നാലാഴ്ച്ചത്തെ സ​മ​യ​വും കോ​ട​തി ന​ല്‍​കി. കേ​സ് ഇ​നി അ​ഞ്ചാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ര​ണ്ടാ​ഴ്ച​യ്ക്ക​കം ഹ​ര്‍​ജി​ക​ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​പ്പോ​ള്‍, എ​ണ്‍​പ​തി​ല​ധി​കം ഹ​ര്‍​ജി​ക​ളു​ണ്ടെ​ന്നും, അ​തി​നെ​ല്ലാം മ​റു​പ​ടി ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത​നു​സ​രി​ച്ച്‌ കേ​ന്ദ്ര​ത്തി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ സു​പ്രീം​കോ​ട​തി കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.