ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്‌സ് 185.97 പോയിന്റ് നേട്ടത്തില്‍

single-img
22 January 2020

മുംബൈ: തുടര്‍ച്ചയായ രണ്ടു ദിവസത്തെ നഷ്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ പുത്തനുണര്‍വ്. ഇന്ന് ഒടുവില്‍ വിവരം ലഭിക്കുന്വോള്‍ സെന്‍െസ്‌ക്‌സ് 185.97 പോയിന്റും നിഫ്റ്റി 49 പോയിന്റും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്‌ഇയിലെ 505 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 136 ഓഹരികള്‍ നഷ്ടത്തിലുമാണ്. 23 ഓഹരികള്‍ക്ക് മാറ്റമില്ല.യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, വിപ്രോ, ഭാരതി എയര്‍ടെല്‍, വേദാന്ത തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.സീ എന്റര്‍ടെയന്‍മെന്റ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.