ട്രംപിനെതിരായ ഇംപീച്ച്‌മെന്റില്‍ ഡെമോക്രാറ്റുകളുടെ പ്രമേയം തള്ളി സെനറ്റ്

single-img
22 January 2020

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച് മെന്റില്‍ ഡെമോക്രാറ്റുകളുടെ പ്രമേയം സെനറ്റ് തള്ളി. ഇംപീച്ച്‌മെന്റ് വിചാരണയുടെ ആദ്യദിനത്തില്‍ ഉപരിസഭയായ സെനറ്റില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എറ്റുമുട്ടലാണ് നടന്നത്. വൈറ്റ് ഹൗസ് രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയമാണ് വോട്ടിനിട്ട് തള്ളിയത്.

യുക്രെയ്ന് സാമ്ബത്തിക സഹായം നല്‍കല്‍ സംബന്ധിച്ച രേഖകള്‍ വൈറ്റ് ഹൗസില്‍ നിന്ന് വിളിച്ചു വരുത്തണമെന്നാണ് ഡെമോക്രാറ്റുകള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.ട്രംപിന്‍റെ ഉപദേശകനും ചീഫ് ഓഫ്‌ സ്റ്റാഫുമായ മിക് മെല്‍വനെ സഭയില്‍ വിളിച്ചു വരുത്തണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഡെമോക്രാറ്റിക് പ്രമേയവും പരാജയപ്പെട്ടു. 47നെതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം സെനറ്റ് തള്ളിയത്.