കെപിസിസി പുന:സംഘടനാ ;പട്ടിക നിശ്ചയിച്ചു,വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധീഖ്

single-img
22 January 2020

തിരുവനന്തപുരം: കെപിസിസി പുന:സംഘടനാ പട്ടികയില്‍ ധാരണയായി. വര്‍ക്കിങ് പ്രസിഡന്റായി ടി സിദ്ധീഖിനെ നിശ്ചയിച്ചു. ഇതോടെ ആറ് വര്‍ക്കിങ് പ്രസിഡന്റുമാരായി.ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 127 പേരുടെ പട്ടികയാണ് തയ്യാറാക്കുന്നതെന്നാണ് വിവരം. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിച്ചുള്ള പട്ടികയാണ് പുറത്തിറങ്ങുക. ഐ,എ ഗ്രൂപ്പുകളുടെ എല്ലാ നോമിനികളും പട്ടിയില്‍ ഇടംനേടി.
ടി സിദ്ദിക്കിനെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് വര്‍ക്കിംഗ് പ്രസിഡന്റായി ഉള്‍പ്പെടുത്തിയത്. 13 വൈസ് പ്രസിഡന്റുമാരാണ് ഉണ്ടാവുക. സി പി മുഹമ്മദ്, ടി എന്‍ പ്രതാപന്‍, എ പി അനില്‍കുമാര്‍, ചൂരനാട് രാജശേഖരന്‍, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റ് പട്ടികയില്‍ ഇടം പിടിച്ചു.

സുപ്രധാന പദവികളില്‍ കെ സി റോസിക്കുട്ടി മാത്രമാണ് ഇടം പിടിച്ചത്. 36 ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. പത്മജ വേണുഗോപാലും എ എ ഷുക്കൂറും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഇടം പിടിച്ചു. എഴുപത് സെക്രട്ടറിമാരും ഉണ്ടാകുമെന്നാണ് വിവരങ്ങള്‍. ഔദ്യോഗികമായുള്ള പട്ടിക ഉടന്‍ വൈകാതെ പുറത്തിറങ്ങുമെന്നാണ് വിവരങ്ങള്‍.