കെപിസിസി ഭാരവാഹികളെ ഇന്നറിയാം; രാജി ഭീഷണി ഉയര്‍ത്തി മുല്ലപ്പള്ളി

single-img
22 January 2020

ഡല്‍ഹി: കെപിസിസി ഭരവാഹിപ്പട്ടിക പ്രഖ്യാപനം ഇന്ന് നടക്കും. ജംബോ പട്ടികയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. പട്ടികയില്‍ നൂറിലേറെപ്പേര്‍ ഉണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫോര്‍മുല ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തള്ളിയതോടെ, പട്ടിക ചുരുക്കിയില്ലെങ്കില്‍ രാജി വയ്ക്കുമെന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് മുല്ലപ്പള്ളി.

നേതാക്കള്‍ സമവായത്തിലെത്തിയാല്‍ പട്ടിക ഹൈക്കമാന്റിന് കൈമാറും. ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, 60 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്ന നിലക്കാണ് നിലവിലെ പട്ടിക ക്രമീകരിച്ചിരിക്കുന്നത്.