ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്; തിരിച്ചറിവ് വന്നതോടെ അതില്‍ നിന്നും വിട്ടു: കണ്ണന്‍ ഗോപിനാഥന്‍

single-img
22 January 2020

താൻ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട് എന്നും കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ ആര്‍എസ്എസ്സിന്റെ വേഷവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും രാജി വച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പക്ഷെ പിന്നീട് തിരിച്ചറിവ് വന്നതോടെ അതില്‍ നിന്നും വിട്ടുവെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

2018ൽ കേരളത്തിൽ ഉണ്ടായ പ്രളയ സമയത്താണ് കേരളം കണ്ണന്‍ ഗോപിനാഥന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥനെ അറിയുന്നത്. കേന്ദ്രം ജമ്മുകാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ സിവിൽ സർവീസ് രാജി വച്ച് പ്രതിഷേധിക്കുക കൂടി ചെയ്തപ്പോഴാണ് ഇദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. താൻ സര്‍വീസില്‍ നിന്നും ഏറെ നിരാശയോടെയാണ് രാജിവച്ചതെന്നും എന്നാല്‍ ഇപ്പോള്‍ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.