ദില്ലിയില്‍ ബിജെപിക്കൊപ്പം മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ ജെഡിയുവില്‍ പ്രതിസന്ധി

single-img
22 January 2020

പാട്‌ന: പൗരത്വഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ എന്‍ഡിഎ ഘടകക്ഷിയായ ജെഡിയുവില്‍ സംഘര്‍ഷം മുറുകുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം സംബന്ധിച്ചാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. മുതിര്‍ന്ന നേതാവ് പവന്‍കുമാര്‍ തന്നെയാണ് ഇത്തവണയും രംഗത്തെത്തിയത്. പൗരത്വഭേദഗതിയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിക്കരുതെന്ന് അദേഹം പാര്‍ട്ടി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് കത്തെഴുതി.

പൗരത്വഭേദഗതി,എന്‍ആര്‍സി,എന്‍പിആര്‍ എന്നിവയ്ക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധമുയരുമ്പോള്‍ ബിജെപിക്കൊപ്പം ദില്ലി തെരഞ്ഞെടുപ്പില്‍ ആളുകളെ അഭിമുഖീകരിക്കാന്‍ എങ്ങിനെ സാധിക്കുമെന്നും അദേഹം കത്തില്‍ ആരായുന്നു.ഈ കത്ത് ട്വിറ്ററിലും അദേഹം പങ്കുവെച്ചിട്ടുണ്ട്.ബിജെപിയുമായുള്ള സഖ്യം തന്നെ നിലവിലെ സ്ഥിതിയില്‍ ആശങ്കാജനകമാണെന്നും പ്രത്യയശാസ്ത്രപരമായ വ്യക്തത വേണമെന്നും അദേഹം ആവശ്യപ്പെട്ടു.