എച്ച്ഐവി ബാധിതയായ 22 കാരിയെ ട്രെയിനിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

single-img
22 January 2020

എച്ച്ഐവിരോഗ ബാധിതയായ വിധവയെ ഗയയില്‍ പട്ന-ഭാബുവ ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിനുള്ളിൽ രണ്ട് പേര്‍ ക്രൂരബലാത്സംഗത്തിനിരയായി. തിങ്കളാഴ്ച രാത്രിയായിരുന്നു 22 കാരിയായ യുവതി ക്രൂരബലാത്സംഗത്തിനിരയായത്. ഇവിടെയുള്ള കൈമൂര്‍ ജില്ലയിലെ യുവതിയാണ് ബലാത്സംഗത്തിനിരയായത്.

Donate to evartha to support Independent journalism

ട്രെയിന്‍ അതിന്റെ സര്‍വീസ് അവസാനിച്ചിട്ടും കമ്പാർട് മെന്റിലെ ഒരു വാതിലും ജനലും അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ യുവതിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരാള്‍ ആ രംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതും കണ്ടത്. ഉടൻ ഒരാളെ പോ ലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെയാളും കസ്റ്റഡിയിലായിട്ടുണ്ടെന്ന് പോലീസ് അവകാശപ്പെട്ടു.

ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നിങ്ങിനെ പേരുള്ളവരാണ് പിടിയിലായത്. സർവീസിൽ ട്രെയിന്‍ കുദ്രയിലെത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്പാര്‍ട്ട്മെന്‍റില്‍ ഒറ്റയ്ക്കായി. ഈ സമയം ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. നിലവിൽ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്ഐവി രോഗമുള്ള ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്‍ററില്‍ നിന്ന് മരുന്നുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിടിയിലായ പ്രതികള്‍ കുദ്രയില്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ ട്രെയിനില്‍ തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.