പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

single-img
22 January 2020

ഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നിയമത്തിന്റെ സാധുത മുന്‍ നിര്‍ത്തിയുള്ള 133 ഹര്‍ജികളാണ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണായകമാ ണ്.

നിയമത്തെ അനുകൂലിച്ചും എതിര്‍ത്തും ഹര്‍ജികള്‍ എത്തിയിട്ടുണ്ട്.
ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ചാ​ണ്​ ഹ​ര​ജി​ക​ളി​ല്‍ പ്രാ​ഥ​മി​ക വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്. അ​ബ്​​ദു​ല്‍ ന​സീ​ര്‍, സ​ഞ്​​ജീ​വ്​ ഖ​ന്ന എ​ന്നി​വ​രാ​ണ്​ ബെ​ഞ്ചി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ള്‍.

സു​പ്രീം​കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​ന്ദ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും കേ​ര​ള​വും പ​ഞ്ചാ​ബും പാ​സാ​ക്കി​യ നി​യ​മ​സ​ഭ പ്ര​മേ​യ​ങ്ങ​ള്‍​ക്ക്​ സാ​ധു​ത​യു​ണ്ടെ​ന്നും പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ ക​പി​ല്‍ സി​ബ​ല്‍ വി​ശ​ദീ​ക​രി​ച്ചു.