കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു, ചികിത്സ നിഷേധിച്ചു; തുറന്ന് പറഞ്ഞ് താഹയും അലനും

single-img
22 January 2020


കൊച്ചി: പൊലീസ് കസ്റ്റഡിയിലെ ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും,താഹയും. കസ്റ്റഡിയില്‍ വച്ച് തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും പൊലീസ് ചികിത്സ നിഷേധിക്കുകയുമായിരുന്നുവെന്ന് ഉരുവരും പ്രതികരിച്ചു.കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു വെളിപ്പെടുത്തല്‍.

പ്രതികള്‍ക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങള്‍ എന്‍ഐഎ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നല്‍കണമെന്ന് അലന്‍ ആവശ്യപ്പെട്ടു. അലനെയും താഹ ഫൈസലിനെയും ഇന്നലെ എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.