അസുരന്‍ തെലുങ്ക് റീമേക്ക്; ചിത്രീകരണം തുടങ്ങി

single-img
22 January 2020

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അസുരന് തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ‘നാരപ്പ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വെങ്കിടേഷ് ആണ് തെലുങ്കു പതിപ്പില്‍ നായകനായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

13 കോടി രൂപ മുതല്‍മുടക്കില്‍ ചിത്രമെടുക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ശ്രീകാന്ത് അഡ്ഡലയാണ് ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രിയ ശരണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍