യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ

single-img
21 January 2020

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഇനി മുതല്‍ യൂബര്‍ ഈറ്റ്‌സ് ആപ്പ് ഉണ്ടാകില്ല. യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ എറ്റെടുത്തു. ഇനി മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഉപഭോക്താക്കള്‍ക്ക് യൂബര്‍ ഈറ്റ്‌സ് സന്ദേശം അയച്ചു. ഇടപാടുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ഇരു കമ്പനികളും ചര്‍ച്ച നടത്തിയിരുന്നു. ഏകദേശം 400 മില്യണ്‍ ഡോളറിന് (2836.5 കോടി രൂപ) വില്‍പ്പന നടക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

മാര്‍ക്കറ്റില്‍ സ്വിഗ്ഗി തുടരുന്ന ആ​ധി​പ​ത്യം മ​റി​ക​ട​ക്കാ​ന്‍ സൊമാറ്റോയ്ക്കും കഴിഞ്ഞിരുന്നില്ല. സ്വിഗ്ഗിയുടെ മാര്‍ക്കറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് സൊമാറ്റോയുടെ ഈ നീക്കത്തിനു പിന്നില്‍.ഇ​ന്ത്യ​യി​ലെ ഊ​ബ​ര്‍ ഈ​റ്റ്സി​ന്‍റെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​നി സൊ​മാ​റ്റോ​യു​ടെ പ്ലാ​റ്റ്ഫോം വ​ഴി​യാ​യി​രി​ക്കും. ഊ​ബ​ര്‍ ഈ​റ്റ്സി​ന്‍റെ ആ​പ്പും ഇ​തി​നോ​ട​കം സൊ​മാ​റ്റോ​യി​ലേ​ക്ക് മാ​റിയിട്ടുണ്ട്.