ടൊവിനോചിത്രം ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’; ടീസര്‍ റിലീസ് ചെയ്തു

single-img
21 January 2020

യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്.ചിത്രത്തിന്റെ ഓഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു.ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. താരത്തിന് പിറന്നാള്‍ ആശംസയും ദുല്‍ഖര്‍ നേര്‍ന്നിട്ടുണ്ട്. നിരവധിപ്പേരാണ് ടീസറിനോട് പ്രതികരിച്ചും പ്രിയനടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും എത്തിയത്.

‘യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ‘കുഞ്ഞുദൈവം’, ‘രണ്ടു പെണ്‍കുട്ടികള്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ടൊവിനോ ചിത്രം നിര്‍മ്മിക്കുന്നത്. ബികെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്.