നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
21 January 2020

കാഠ്മണ്ഡു: നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ മലയാളി വിനോദ സഞ്ചാരികളാണ് മരിച്ചത്.ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്വാസതടസം നേരിട്ടതാകാം മരണത്തിനിടയാക്കിയതെന്ന് കരുതുന്നു.