ഡോ. ഷര്‍മദ് ഖാന് ആരോഗ്യ രത്‌ന അവാര്‍ഡ്

single-img
21 January 2020

ചിറയിന്‍കീഴ് വിശ്വശ്രീ ധന്വന്തരീ കൃഷ്ണമൂര്‍ത്തി തേവര്‍ മഠം ട്രസ്റ്റ് വിശ്വശ്രീ കലാസാംസ്‌കാരിക സമിതിയുടെ ആരോഗ്യ രത്‌ന അവാര്‍ഡ് ചേരമാന്‍ തുരുത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷര്‍മദ് ഖാന് ലഭിച്ചു.വര്‍ണ്ണാഭമായ മകരനിലാവ് കലാസന്ധ്യയില്‍ വെച്ച് വര്‍ക്കല എം.എല്‍.എ. വി. ജോയി പുരസ്‌കാരം സമ്മാനിച്ചു.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് പ്രശസ്തിപത്രം നല്‍കി.ആയുര്‍വേദ മേഖലയുടെ ഉന്നമനത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് അദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ആയുര്‍വേദ ഡോക്ടര്‍ അവാര്‍ഡും ഡോ.ഷര്‍മദ് ഖാന്‍ നേടിയിട്ടുണ്ട്.