പൗരത്വ ഭേദഗതി നിയമം; മോദിയെയും അമിത് ഷായെയും കുറ്റം പറയരുത്, അനുരാഗ് കശ്യപിനെ വിമര്‍ശിച്ച് പ്രിയദര്‍ശന്‍

single-img
21 January 2020

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായി പ്രതികരിച്ച ചലച്ചിത്ര പ്രവര്‍ത്തകരിലൊരാളാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇപ്പോഴിതാ അനുരാഗ് കശ്യപിനെ വിമര്‍ശിച്ച് പൗരത്വ ഭേദഗതിക്ക് അനുകൂല നിലപാട് വ്യക്തമാക്കിയിരിക്കു കയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. അനുരാഗ് കശ്യപിനെപ്പോലു ള്ളവര്‍ വായടക്കണം. വാര്‍ത്തകളില്‍ ഇടം നേടാനാണ് മോദിയെയും അമിത് ഷായേയും കുറ്റം പറയുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

രാഷ്ട്രീയ പ്രശ്നങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യം കലാകാരന്മാര്‍ക്കുണ്ടോയെന്ന് ചോദിച്ച പ്രിയദര്‍ശന്‍ പൗരത്വ നിയമത്തെ കുറിച്ച്‌ അറിഞ്ഞിട്ടു വേണം പ്രതികരിക്കാനെന്നും പറഞ്ഞു. സര്‍ക്കാരിനെ സിനിമയിലൂടെ വിമര്‍ശിക്കുന്നതിനു പകരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധ കിട്ടാനാണ്. ജനങ്ങള്‍ നിങ്ങളെ കുറിച്ച്‌ സംസാരിക്കാന്‍ വേണ്ടി മാത്രം നരേന്ദ്രമോദിയേയും, അമിത് ഷായേയും കുറ്റം പറയരുത്. അത് സങ്കടകരമാണ്. പ്രിയദര്‍ശന്‍ പറഞ്ഞു.

അനുരാഗ് കശ്യപിന്റെ ചിത്രങ്ങള്‍ റിയലിസ്റ്റിക്കാണെന്നാണ് പലരും കരുതുന്നത് . പക്ഷേ, എന്നെ സംബന്ധിച്ചിടത്തോലം അതൊക്കെ ലൈംഗികതയും അക്രമവുമാണ്- പ്രിയദര്‍ശന്‍ പറഞ്ഞു.