വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി

single-img
21 January 2020

അഹമ്മദാബാദ്: വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടിയതിനാല്‍ വിവാഹം മുടങ്ങി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വരനും വധുവും പരസ്പരം സ്‌നേഹിച്ച് ഒരുവര്‍ഷമായി കല്യാണത്തിനായി തയ്യാറെടുപ്പുകള്‍ നടക്കുകയായിരുന്നു.

ഇതിനിടെ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കി ബന്ധം പുനരാരംഭിച്ചതാണ് ഒളിച്ചോടലില്‍ കലാശിച്ചത്. വരന്റെ അച്ഛന്‍ ടെക്‌സ്റ്റയില്‍സ് ബിസിനസ്സുകാരനാണ്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗവുമാണ്. വധുവിന്റെ അമ്മയും ബിസിനസ്സുകാരനും തമ്മില്‍ ചെറുപ്പ കാലത്ത് പ്രണയം ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇതോടെ വരനും വധുവും വെട്ടിലായി. ഇവരുടെ വിവാഹ സ്വപ്‌നങ്ങള്‍ തര്‍ന്നനിലയിലായി. വാര്‍ത്തയറിഞ്ഞ് നാടാകെ ഞെട്ടിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരെയും വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. അച്ഛനെയും അമ്മയെയും കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.