പെരിയാര്‍ വിഷയത്തില്‍ തെറ്റായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല; മാപ്പു പറയില്ലെന്ന് രജനീകാന്ത്‌

single-img
21 January 2020

ചെന്നൈ: പെരിയാറിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് രജനീകാന്ത്. താന്‍ പറഞ്ഞകാര്യങ്ങ ളൊന്നും ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ പേരില്‍ മാപ്പു പറയില്ലെന്നും രജനികാന്ത് വ്യക്തമാക്കി.തന്റെ പ്രസ്താവനയെ സാധൂകരിക്കുന്നതിനാവശ്യമായ പത്രകുറിപ്പുകളും, റിപ്പോര്‍ട്ടുകളും സഹിതമാണ് അദ്ദേഹം മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളില്‍ ചെരുപ്പ് മാല അണിയിച്ച്‌ 1971 ല്‍ പെരിയാര്‍ ഇ.വി രാമസ്വാമി സേലത്ത് റാലി നടത്തിയെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. വിവാദ പ്രസ്താവനയ്ക്കെതിരെ രജനീകാന്ത് മാപ്പുപറയണമെന്നാവിശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.