എന്‍പിആര്‍, എന്‍സിആര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മന്ത്രി സഭാ തീരുമാനം

single-img
20 January 2020

തിരുവനന്തപുരം: കേരളത്തില്‍ എന്‍സിആര്‍, എന്‍പിആര്‍ എന്നിവ നടപ്പാക്കില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പതിവ് സെന്‍സസ് നടപടികള്‍ മാത്രം സംസ്ഥാനത്ത് നടക്കും. എന്‍പിആര്‍ പുതുക്കുന്ന തുമായി ബന്ധപ്പെട്ട നടപടികളുമായി സഹകരിക്കില്ലെന്ന് കേന്ദ്ര
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമായാതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. സെ​ന്‍​സ​സി​ല്‍​നി​ന്ന് ര​ണ്ടു ചോ​ദ്യ​ങ്ങ​ള്‍ സം​സ്ഥാ​നം ഒ​ഴി​വാ​ക്കും. ജ​ന​ന​തീ​യ​തി, മാ​താ​പി​താ​ക്ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഒ​ഴി​വാ​ക്കു​ക.