നിര്‍ഭയ കേസ്: പ്രതിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
20 January 2020

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. കൂട്ട ബലാത്‌സംഗം നടന്ന ദിവസമായ 2012 ഡിസംബര്‍ 16 ന് പവന് 18 വയസു തികഞ്ഞിരുന്നില്ലെന്നും, അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവന്‍ ഗുപ്ത ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

അതേസമയം നിര്‍ഭയ കേസില്‍ കേസില്‍ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം എന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചു.