മംഗളുരു എയര്‍പോര്‍ട്ടില്‍ ബോംബ്; പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പോലീസ്

single-img
20 January 2020

മംഗളുരു: മംഗളുരു വിമാനതാവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ടിക്കറ്റ്കൗണ്ടറിന് സമീപമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയത്. ഇത് നിര്‍വീര്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

മുഖംമറച്ച് ഓട്ടോറിക്ഷയില്‍ ഒരാള്‍ കയറിപ്പോവുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളാണ് പ്രതിയെന്നാണ് നിഗമനം.മാരകശേഷിയുള്ള ബോംബ് സമയത്തിന് തന്നെ കണ്ടെത്താന്‍ സാധിച്ചത് വലിയൊരു അപകടമാണ് ഒഴിവാക്കിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.