ആര്‍ച്ചയായി കീര്‍ത്തി സുരേഷ്; മരക്കാറിലെ ക്യാരക്ടര്‍ പോസ്റ്റര്‍

single-img
20 January 2020

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആര്‍ച്ച എന്ന കഥാപാത്രമായെത്തുന്ന കീര്‍ത്തി സുരേഷിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

#KeerthiSuresh as #Aarcha in Marakkar – Arabikadalinte Simham#Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Aashirvad Cinemas on Sunday, January 19, 2020

അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ തിരുവാണ്. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.  2020 മാര്‍ച്ച്‌ 26 ന് ചിത്രം റിലീസിനെത്തും.