ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കാന്തപുരം

single-img
20 January 2020

കോഴിക്കോട്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. പൗരത്വഭേദഗതിക്ക് എതിരെ സുപ്രിംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെ ഗവര്‍ണര്‍ വിമര്‍ശിക്കുന്നത് ശരിയല്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. പൗരത്വനിയമത്തിന് എതിരെ യോജിച്ച സമരങ്ങളാണ് വേണ്ടതെന്നും അദേഹം വ്യക്തമാക്കി. സുപ്രിംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു.

തന്നെ അറിയിക്കാതെ സുപ്രിംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്നാണ് അദേഹം പറഞ്ഞത്. അതേസമയം ഗവര്‍ണറോട് ഇക്കാര്യം അറിയിക്കാതിരുന്നത് മനപൂര്‍വ്വമല്ലെന്ന് മുമ്പും കേന്ദ്രനിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ടെന്നും ഇതേരീതി പിന്തുടരുകയായിരുന്നുവെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വിശദീരകണം നല്‍കിയിരുന്നു.