തെരുവുനായ്ക്കളെ ധീരതയോടെ നേരിട്ട് അഞ്ചുവയസുകാരന്‍

single-img
20 January 2020

നാട്ടില്‍ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുകയാണ്. കൂട്ടമായെത്തുന്ന നായ്ക്കളെ തുരത്താനാകാതെ ഒന്നുകില്‍ കടിയേല്‍ക്കുകയോ അല്ലെങ്കില്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയോ ആണ് ഭൂരിഭാഗം പേരും ചെയ്യുക.എന്നാല്‍ തെരുവുനായക്കളെ ധീരതയോടെ നേരിട്ട അഞ്ചുവയസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ഹൈദരാബാദിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നു വിരികയായിരുന്ന ബാലകനെയും ബാലികയെയും തെരുവു നായ്ക്കള്‍ വളയുന്നു. ബാലിക പേടിച്ച് ഓടി രക്ഷപ്പെടുന്നു. ബാലകനാകട്ടെ നായ്ക്കളെ ശബ്ദമെടുത്ത് ഓടിക്കുകയാണ് ചെയ്തത്.സമീപത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളില്‍ പേടിച്ചോടുന്ന നായകളെ കാണാം.

ദൃശ്യങ്ങള്‍ വൈറലായതോടെ കൊച്ചുമിടുക്കനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് എത്തിയത്.അഞ്ചുവയസുകാരന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു