വസിറാബാദില്‍ പ്രതിഷേധക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കി ഡിവൈഎഫ്‌ഐയും പിഎംഎസ്എഫും

single-img
20 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയും പിഎംഎസ്എഫും. വസീറാബാദിലെ പ്രതിഷേധക്കാര്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളുമാണ് ഇരു സംഘടനകളും ചേര്‍ന്ന് എത്തിച്ചു നല്‍കിയത്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് മൈമുന പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഡിവൈഎഫ്‌ഐ, പിഎംഎസ്എഫ്, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍, ദളിത് ശോഷന്‍ മുക്തി മഞ്ച് തുടങ്ങിയ വിവിധ സലംഘടനകള്‍ വസീറാബാദില്‍ എത്തിയിരുന്നു. മെഡിക്കല്‍ ക്യാംപില്‍ നിരവധിപ്പേര്‍ വോളണ്ടിയര്‍മാരായെത്തി. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും വിതരണം ചെയ്തു.