ചത്തീസ് ഗഢില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

single-img
20 January 2020

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ നടന്നഏറ്റുമുട്ടലില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ബിജാപൂരിലെ വനമേഖലയില്‍ സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.മാവോയിസ്റ്റ് യൂണിഫോം ധരിച്ച സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലയാണ് കണ്ടെത്തിയത്.

തീകല്‍ഗുഡം, ബാസാഗുഡ ഗ്രാമങ്ങളില്‍ മാവോയിസ്​റ്റുകള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്​ പ്രത്യേകസേനയായ കോബ്ര ഫോഴ്‌സും മറ്റ്​ സേനകളും ചേര്‍ന്ന്​ തെരച്ചില്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.