ഗവര്‍ണറുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

single-img
20 January 2020

തിരുവന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പൗരത്വ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരും ഗവര്‍ണറുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ചിഫ് സെക്രട്ടറി ഗവര്‍ണര്‍ കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് വിശദീകരിക്കാനായിരുന്നു ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം.

പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ര്‍​ണ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗ​വ​ര്‍​ണ​റെ അ​റി​യി​ക്കാ​തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​യ​മ വി​ദ​ഗ്ധ​രു​മാ​യി ച​ര്‍​ച്ച ചെ​യ്താ​ണ് ഗ​വ​ര്‍​ണ​ര്‍​ക്കു മ​റു​പ​ടി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. റൂ​ള്‍​സ് ഓ​ഫ് ബി​സി​ന​സ് ലം​ഘി​ച്ചി​ട്ടി​ല്ലെന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ഗ​വ​ര്‍​ണ​റെ ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.