ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം

single-img
20 January 2020

ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടിത്തം. ഇന്നു രാവിലെയാണ് അപകടം നടന്നത്. സിവില്‍ ലൈന്‍ മെട്രോ സ്‌റ്റേഷനു സമീപമുള്ള ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് ഇത്തവണ തീ പടര്‍ന്നത്.അഗ്നിശമനസേനയുടെ എട്ടു യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍പ്പെട്ട ആളുകളുടെ വിവരങ്ങളും ലഭ്യമായിട്ടില്ല. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലും, വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ലോറന്‍സ് റോഡിലുള്ള ചെരിപ്പു കമ്പനിയിലും കഴിഞ്ഞ ദിവസം നടന്ന തീപിടിത്തതില്‍ വന്‍ നാശനഷ്ടം സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.