ആറ് ദിവസം മുമ്പ് മെട്രോറെയില്‍ തൂണില്‍ കുടുങ്ങിയ പൂച്ചയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

single-img
19 January 2020

കൊച്ചി: കൊച്ചി മെട്രോറെയില്‍ ലൈനിന്റെ തൂണില്‍ പൂച്ച കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. മെട്രോലൈനില്‍ പൂച്ച കുടുങ്ങിപ്പോവുകയായിരുന്നു. ആറ് ദിവസം മുമ്പാണ് പൂച്ച മെട്രോ റെയില്‍ തൂണില്‍ കയറിയത്. സ്ഥിരമായി പൂച്ചയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം തിരിച്ചറിഞ്ഞത്.

ഇതേതുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രണ്ടരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ പൂച്ചയെ രക്ഷപ്പെടുത്തി. താഴെയെത്തിയ സമാധാനത്തില്‍ പൂച്ച റോഡിലൂടെ ഓടി. പിന്തുടര്‍ന്ന് പിടികൂടിയ പൂച്ചയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. അതേസമയം രക്ഷാപ്രവര്‍ത്തനം മെട്രോ സര്‍വീസിനെ ബാധിച്ചില്ല.