ശബാന ആസ്മിയുടെ അപകടം; ഡ്രൈവര്‍ക്ക് എതിരെ അമിതവേഗതയ്ക്ക് കേസ്

single-img
19 January 2020

മുംബൈ: നടി ശബാന ആസ്മി സഞ്ചരിച്ച കാര്‍അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ അമിതവേഗത്തിന് കേസെടുത്ത് പോലീസ്. ഡ്രൈവര്‍ അമലേഷ് യോഗേന്ദ്രകാമത്തിനെതിരെ കേസെടുത്തതായി റായ്ഗഡ് പോലീസ് അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഡ്രൈവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നലെ വൈകീട്ടാണ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശബാന ആസ്മി അപകടത്തില്‍പ്പെട്ടത്. മുമ്പില്‍ പോകുകയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ജാവേദ് അക്തര്‍ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു.തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റ ശബാന ആസ്മി അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയിലാണ്.