ഫാസ്റ്റ്ടാഗ് റീചാര്‍ജിന്റെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സൈബര്‍ സുരക്ഷാ വിദഗ്ധന് അരലക്ഷം രൂപ നഷ്ടമായി

single-img
19 January 2020

ബംഗളുരു: വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഫാസ്റ്റ്ടാഗ് റീചാര്‍ജിനിടെ ഓണ്‍ലൈന്‍ തട്ടിപ്പും റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ സുരക്ഷാ വിദഗ്ധനും ബനസ്വാഡി സ്വദേശിയുമായ യുവാവിനാണ് ഫാസ്റ്റ്ടാഗ് റീചാര്‍ജിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിഫാസ്റ്റ്ടാഗ് റീചാര്‍ജുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. അമ്പതിനായിരം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായി. ജനുവരി 11ന് ഫാസ്ടാഗ് റീചാര്‍ജുമായി ബന്ധപ്പെട്ട് സ്വകാര്യബാങ്കിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നെന്ന വ്യാജേന യുവാവിന് ഫോണ്‍ ലഭിച്ചു.

ബാങ്കിന്റെ ഫാസ്റ്റ്ടാഗ് ഫോമിന്റെ ലിങ്ക് എസ്എംഎസ് അയക്കാമെന്നും പൂരിപ്പിച്ചു നല്‍കാനും ആവശ്യപ്പെട്ടു.മൊബൈല്‍ നമ്പറും യുപിഐപിന്‍നമ്പറും ലിങ്കും രേഖപ്പെടുത്തി നല്‍കി. തൊട്ടുപിന്നാലെ ഒടിപിയും അയക്കാന്‍ ആവശ്യപ്പെട്ടു. ഒടിപി നല്‍കി നിമിഷങ്ങള്‍ക്കകം യുവാവിന്റെ യുപിഐ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി.സംഭവത്തില്‍ ഹെന്നൂര് പോലീസില്‍ പരാതി നല്‍കിയത്.