പൗരത്വഭേദഗതി അനുകൂല റാലി;കളക്ടറുടെ മുടിപിടിച്ച് വലിച്ച് ബിജെപിയുടെ അതിക്രമം

single-img
19 January 2020

മധ്യപ്രദേശ്: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് നടന്ന പ്രകടനത്തിനിടയില്‍ രാജ്ഘട്ട് ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മയെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍. ത്രിവര്‍ണ പതാകയുമേന്തി നടത്തിയ പ്രകടനം തടയാന്‍ ഡെപ്യൂട്ടി കളക്ടറും പോലീസും നടത്തിയ ശ്രമത്തിനിടെയാണ് ഈ അതിക്രമം. നിരത്തില്‍ ഇരുന്ന ്ഒരുവിഭാഗം മുദ്രാവാക്യം വിളിക്കുന്നതിനിടെ ചിലര്‍ പതാകയുമായി മുമ്പോട്ട് നീങ്ങി.

ഇവരെ തടഞ്ഞ പ്രിയയുടെ മുടി പിടിച്ചുവലിക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ പ്രവര്‍ത്തകരില്‍ ചിലര്‍ പ്രിയയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രിയക്ക് ചുറ്റും പോലീസ് ഉടന്‍ സുരക്ഷാ വലയം തീര്‍ത്തതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.