പൗരത്വഭേദഗതി പ്രതിഷേധം; മലയാളികള്‍ക്ക് മംഗളുരു പോലീസിന്റെ നോട്ടീസ്

single-img
19 January 2020

പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് മംഗളുരുവില്‍ നടന്ന പ്രതിഷേധം നടത്തിയ മലയാളികളോട് ഹാജരാകാന്‍ നോട്ടീസ് നല്‍കി കര്‍ണാടക പോലീസ്. ഡിസംബര്‍ 19ന് പ്രതിഷേധത്തിന്റെ ഭാഗമായി നിയമവിരുദ്ധമായി സംഘടിച്ചുവെന്നാണ് ആരോപണം. പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ രണ്ട് പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സംഭവ ദിവസം നഗരത്തില്‍ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളും , വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

മംഗലരു അസിസ്റ്റ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്. വിവിധ ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൊബൈല്‍ സിമ്മിന്റെ മേല്‍ വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്ന നോട്ടീസില്‍ ഹാജരാകാതിരുന്നാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.